നീയെന്ന ജീവൽ രാഗം (ഗസൽ )

 നീയെന്ന ജീവൽ രാഗം (ഗസൽ )



മായാമാളവയിൽ പാടിത്തുടങ്ങി

മായാത്ത നിന്നോർമകളിലിന്നും 

നിഷാദത്താൽ വിഷാദമൊടുക്കി 

നിമിഷങ്ങൾക്ക് നീയെന്ന ലഹരി 


മിഴികളിൽ കണ്ടൊരു വസന്ത ഋതു 

മൊഴികളിൽ പടർത്താൻ കൊതിച്ചു 

മനമൊരു മാരീചനായി തുള്ളിക്കളിച്ചു

മായാസ്വപ്നങ്ങളാൽ ചിറകു വിരിച്ചു 


മലർമണം മായും മുൻപേ 

മാഞ്ഞു പോയനുരാഗം  

മായാസ്വപ്നങ്ങൾ ചിറകു വിരിച്ചു

മറക്കാനാവാതെ മധ്യമം പാടി 


മയിലാട്ടവും കുയിൽ പാട്ടുമൊടുങ്ങി 

മഴമാറിയാകാശം പോലെ 

മനസ്സ് തെളിഞ്ഞു വർണ്ണമില്ലാതെ

മംഗളം ചൊല്ലി പിരിഞ്ഞു ജീവിത രാഗം 


ജീ ആർ കവിയൂർ 

22 .09 .2020 / 4 :10 am 


Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)