ആടിതീർക്കാൻ.... (ഗസൽ)

 ആടിതീർക്കാൻ....  (ഗസൽ)


ആട്ടവിളക്ക് അണയുന്ന നേരത്ത് 
ആടി തീർന്ന വേഷങ്ങൾക്കൊപ്പം
അടക്കാനാവാത്ത നിന്നോർമ്മകളോടി 
അണയുന്നു മനസ്സിൻ മുറ്റത്തേക്കു സഖീ 

അഴിഞ്ഞുലഞ്ഞ നിൻ കാർകൂന്തലിൽ  നിന്ന്
ചതഞ്ഞരഞ്ഞ മുല്ലപ്പൂവിൻെറയും 
വീർപ്പു മുട്ടിക്കും നിൻ മണവുമെന്നെ 
വീണ്ടും ആടി തീർക്കാനുള്ള കഥകളിലെ 

ശൃംഗാര രാഗങ്ങളൊക്കെ ഓർമ്മ വന്നിടുന്നു 
ഇനിയെത്ര ജന്മ ജന്മാന്തരങ്ങൾ കാത്തിരിക്കണമോ
എത്ര കൽപ്പാന്തങ്ങൾ വേണമോയെറിയില്ല 
ആടി തീർന്ന വേഷങ്ങളൊക്കെ ഇനിയും ആടാൻ ..

ആട്ടവിളക്ക് അണയുന്ന നേരത്ത് 
ആടി തീർന്ന വേഷങ്ങൾക്കൊപ്പം
അടക്കാനാവാത്ത നിന്നോർമ്മകളോടി 
അണയുന്നു മനസ്സിൻ മുറ്റത്തേക്കു സഖീ ...

ജീ ആർ കവിയൂർ
24.07.2020

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)