ഊയലാടുന്നിതാ ( ഗസൽ)

 ഊയലാടുന്നിതാ ( ഗസൽ)


പ്രണയ ദളങ്ങൾ വിടരുമൊരു  
അധരപുടങ്ങളിലായിതാ 
ഞാനറിയാതെ നിനക്കായി 
വിരിയുന്നല്ലോയൊരു ഗസൽ നിലാവ് 

ഋതുക്കളെത്ര കഴിയുകിലും 
ഋണമായിയിന്നും തുടരുന്നുവല്ലോ 
പ്രിയമുള്ള നിൻ സുഗന്ധമറിയുന്നു 
നിഴൽ  നിലാവിലെ മുല്ലമലരുകളാൽ

ഉഴലുന്ന ചിന്തകളിലൊക്കെയിന്നും 
ഊയലാടുന്നു മനസ്സിന്റെ കോണിലായി 
വിഷുവും ഓണവും നൽകുമോ 
വർണ്ണപ്പകിട്ടാർന്ന നമ്മുടെ പ്രണയം സഖീ ....

ജി ആർ കവിയൂർ 
26.07.2020

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)