അല്ലയോ പ്രണയമേ !! ( ഗസൽ )

 അല്ലയോ പ്രണയമേ !! ( ഗസൽ )


പ്രണയിക്കുന്നുവെങ്കിൽ തന്നീടുക 

പ്രിയതേ നിൻ ദുഃഖങ്ങളൊക്കെ

ആരുമറിയാതെ എനിക്കുമാത്രമായ്  

ആ കണ്ണുകളിൽ പൂത്തു കൊഴിയും 



മഴയായ് ഗസൽ പെയ്തൊഴിയുമ്പോൾ

മനസ്സിൽ മൗന നിലാവ് നിറയുന്നു 

മിഴിനീർ പൂക്കൾ നീ എനിക്ക് 

മൊഴിയായ് തന്നീടുക പ്രണയമേ.....


നിന്നോരോ നോവുകളേ നീ 

നൽകീടുക എനിക്കായ് 

നെഞ്ചോട് ചേർത്തു നിനക്കായ് 

നിത്യം സൂക്ഷിച്ചീടാ൦  പ്രണയമേ .....   


നീ സമ്മതിച്ചിടുകിൽ ഞാൻ

നിന്നെ  സ്വന്തമാക്കീടാൻ ശ്രമിക്കുമെൻ  

നൊമ്പരങ്ങളെ  ഹൃത്തടത്തിൽ 

ഒളിച്ചിരുത്തീടുന്ന അനശ്വരമാം  പ്രണയമേ  


പ്രണയിക്കുന്നുവെങ്കിൽ തന്നീടുക 

പ്രിയതേ നിൻ ദുഃഖങ്ങളൊക്കെ

ആരുമറിയാതെ എനിക്കുമാത്രമായ്  

ആ കണ്ണുകളിൽ മാത്രം പൂക്കും  പ്രണയമേ  


ജീ ആർ കവിയൂർ 

11 .09 .2020 

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)