സ്വപ്നാടനം ......(ഗസൽ )

 സ്വപ്നാടനം  ......(ഗസൽ )


നിലാവിന്റെ ഒളിയാൽ മെല്ലെ 

എൻ ജാലകത്തിലൂടെ വന്ന്  

മിഴിയിണകളിലെന്തിനു നീ  

മുത്തമിട്ട് കവർന്നെൻ നിദ്ര  

 

നിൻ വരവിനു മുല്ലപ്പൂവിന്റെ 

മൂക്കു തുളയ്ക്കും നറുഗന്ധവും  

നിൻ ചലനങ്ങളാൽ  മൗനമുടച്ചു 

കരീലകൾ ഞെരുങ്ങിയമർന്നു ..


നിൻ സ്പർശനമെന്നിലുണർത്തി 

വർണ്ണാനുഭൂതി സിരകളിൽ  

ഞാനറിയാതെ ഉള്ളകങ്ങളിൽ  

എവിടേയോ സ്വപ്‍നാടനം ..


നിലാവിന്റെ ഒളിയാൽ മെല്ലെ 

എൻ ജാലകത്തിലൂടെ വന്ന്  

മിഴിയിണകളിലെന്തിനു നീ  

മുത്തമിട്ട് കവർന്നെൻ നിദ്ര  


ജീ ആർ കവിയൂർ 

03 .09 .2020 

14 : 30 hrs 

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)