മനസ്സിൻ തന്തികളിൽ.....(ഗസൽ )

 മനസ്സിൻ തന്തികളിൽ.....(ഗസൽ )



സ രി ഗ മ   പാടുന്ന മനസ്സിന്റെ ഉള്ളിലെ 
സിത്താറിന്റെ  തന്തികളിൽ വിൽത്തോടുമ്പോൾ  
വേദനയാലറിയുന്നു നിൻ  അകൽച്ചയുടെ വിരഹം     
എന്തെ  നീ അറിയാതെ പോവുകതെന്തേ സഖിയേ      

നാം പങ്കുവച്ചൊരു  വസന്തത്തിൻ  സുഗന്ധവും  
ശിശിര  നിലാവിന്റെ ഋതു ശോഭയിൽ പിന്നിട്ട
വഴികളുമതു  നൽകിയ  കുളിർ  ഓർമ്മകളിന്നും   
മധുരിക്കുന്ന കിനാക്കളായി പിന്തുടരുന്നു സഖിയേ

ഇനിയെന്ന്  കാണും എന്നറിയാതെ
തേങ്ങുന്നു  എൻ മനം വീണ്ടും വീണ്ടും  
ഒരു ഗസലിന്റെ കുളിർ തെന്നലായി നീയിനിയും 
തീരാതെ പോയ  മോഹങ്ങളൊക്കെ തീർക്കാം സഖിയേ....    

ജീ ആർ കവിയൂർ 
01 .06 .2020

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)