ईर्ष्या की आग — അസൂയയുടെ തീ(द्विभाषी ग़ज़ल / ദ്വിഭാഷാ ഗസൽ)

ईर्ष्या की आग — അസൂയയുടെ തീ
(द्विभाषी ग़ज़ल / ദ്വിഭാഷാ ഗസൽ)


जलन की आग में इंसान खुद ही जल जाता है,
दूसरों को हराने चला, अपना घर भी जल जाता है।

അസൂയയുടെ തീയിൽ മനുഷ്യൻ താനേ കത്തിപ്പോകുന്നു,
മറ്റൊരാളെ തോൽപ്പിക്കുവാൻ സ്വന്തം വീടും കത്തിപ്പോകുന്നു।

किसी के फूल खिलें तो उसे तकलीफ़ होती है,
वो काँटे बो के भी खुशियों का सपना सजाता है।

മറ്റൊരാളിൽ പൂക്കൾ വിരിയുമ്പോൾ മനസ്സ് വേദനിക്കും,
മുള്ളുകൾ വിതച്ചിട്ടും സന്തോഷത്തിൻ സ്വപ്നം കാണുന്നു।

उसे आईना दिखाओ तो नज़रें फेर लेता है,
हर इक कमी को अपनी वो पर्दों में छुपाता है।

കണ്ണാടി കാട്ടിയാലും മുഖം തിരിച്ചു നടക്കുന്നു,
സ്വന്തം കുറവുകൾ എല്ലാം മറവിയിൽ ഒളിപ്പിക്കുന്നു।

परिंदे उड़ रहे हों तो उसे चैन कहाँ मिलता,
वो आसमान को भी अपनी हदों में बाँधता है।

പറവകൾ പറന്നുയർന്നാൽ അവന് ശാന്തി ലഭിക്കില്ല,
ആകാശത്തെയും തൻ വേലിക്കുള്ളിൽ പൂട്ടാൻ നോക്കുന്നു।

जो दिल से साफ़ होते हैं वो सबका मान करते हैं,
मगर तंग दिल हमेशा फ़ासलों को बढ़ाता है।

വിശാല ഹൃദയമുള്ളവർ എല്ലാരെയും ചേർത്തിടും,
ഇടുങ്ങിയ മനസ്സ് മാത്രം അകലങ്ങൾ വർധിപ്പിക്കുന്നു।

न सूरज रुक सका है, न नदी ठहर सकी है,
जहाँ सृजन है सच्चा, वहीं उजाला आता है।

സൂര്യനും നിൽക്കുകയില്ല, നദിയും നിന്നുപോകില്ല,
സത്യമായ സൃഷ്ടിയുള്ളിടത്ത് പ്രകാശം ജനിക്കുന്നു।

मैं 'जी आर' कहता हूँ, ये दुनिया जलन से कब तलक जी पाएगी,
मोहब्बत का दिया ही आख़िर हर अँधेरा हराता है।

ഞാൻ എന്ന 'ജി ആർ' പറയുന്നു, അസൂയയുടെ വഴി ലോകം എത്ര ദൂരം പോകും,
സ്നേഹത്തിൻ ദീപമത്രേ ഒടുവിൽ എല്ലാ ഇരുളും അകറ്റുന്നത്।

ജി ആർ കവിയൂർ
(GR Kaviyoor)
12 06 2026
( Kaviyoor, thiruvalla)

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)