വിശ്വസ്തതയുടെ പരീ ക്ഷകളി ൽ: ഒരു ഉർദുഗസൽ പരിഭാഷ
വിശ്വസ്തതയുടെ പരീ ക്ഷകളി ൽ: ഒരു ഉർദുഗസൽ
പരിഭാഷ
ഗസൽ കേൾക്കാൻ താഴെ ഉള്ള ലിങ്കിൽ പോകുക
പ്രിയ സുഹൃത്തുക്കളെ ഇത് ഒരു എളിയ ശ്രമമാണ് സ്വീകരിച്ചാലും ഡോ ഹമീദ് കാരശ്ശേരി മാഷിൻ്റെ ഉറുദു ഗസൽ കേട്ട് പിന്നെ നിങ്ങൾക്കായി ഹിന്ദി ,മലയാളം വരികൾ ആക്കി നിങ്ങളും ആയി പങ്ക് വെക്കുന്നു
ചുവടെ ചേർക്കുന്നു ഹിന്ദി , മലയാളം പരിഭാഷ ശ്രമം ഡോ ഹമീദ് കാരശ്ശേരി മാഷ് 42 പുസ്തകങ്ങൾ ഉർദുവിൽ രചിച്ച പണ്ഡിതൻ ആണ് മാഷ് ഗാലിനിൻ്റെ ഗസലുകളുടെ പഠനം നടത്തി ആണ് ഡോക്ടറേറ്റ് നേടിയത്
ഓഡിയോ. ക്ലിപ്പ് ചേർക്കുന്നു ഒപ്പം
ബഹുമാനപ്പെട്ട ഹമീദ് കാരശ്ശേരി മാഷ് രചിച്ച ഈ മനോഹരമായ ഉർദു ഗസൽ എൻ്റെ ഹൃദയത്തെ സ്പർശിച്ച ഒന്നാണ്. വഫ (വിശ്വസ്തത), ഇഷ്ഖ് (പ്രണയം) എന്നിവയുടെ ആഴത്തിലുള്ള തലങ്ങളെ ലളിതവും എന്നാൽ തീവ്രവുമായ വരികളിലൂടെ അദ്ദേഹം ഇതിൽ വരച്ചുകാട്ടിയിരിക്കുന്നു. ഇതിലെ ഓരോ വരികളിലും തുടിക്കുന്ന ആ വികാരം മലയാളത്തിലേക്ക് പകർത്തി എഴുതാനുള്ള ഒരു വിനീതമായ ശ്രമമാണ് എൻ്റെ ഈ പരിഭാഷ. ഈ വരികൾക്ക് സംഗീതവും ശബ്ദവും നൽകി ഒരു ദൃശ്യാവിഷ്കാരം ഒരുക്കിയപ്പോൾ തോന്നിയ സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്. മാഷിനോടുള്ള എൻ്റെ ആദരസൂചകമായി ഈ പരിഭാഷ സമർപ്പിക്കുന്നു
സസ്നേഹം
ജീ ആർ കവിയൂർ
14 05 2026
( തിരുവല്ല ,കവിയൂർ)
वफ़ा के इम्तिहानों में हर एक चेहरा बदलता है
भरोसा टूट जाने पर हर एक सपना बिखरता है
वफ़ा के इम्तिहानों में हर एक चेहरा बदलता है
भरोसा टूट जाने पर हर एक सपना बिखरता है
वफ़ा की राह में हमने बहुत ठोकर भी खायी है
यहाँ मतलब की दुनिया में हर एक रिश्ता बिखरता है
गमे-दौरां ने आखिर हर खुशी हमसे चुराई है
ज़माने की हवाओं में हर एक जज़्बा सुलगता है
वफ़ा के इम्तिहानों में हर एक चेहरा बदलता है
भरोसा टूट जाने पर हर एक सपना बिखरता है
मोहब्बत के जज़ीरे पर बहुत बेचैन रहता हूँ
गमे-फुरक़त के आलम में हर एक लम्हा तड़पता है
दिले-बेताब के तूफ़ां में दिले-हम्मीद लापता है
मेरी आहों की शिद्दत से हर एक शोला दहकता है
वफ़ा के इम्तिहानों में हर एक चेहरा बदलता है
भरोसा टूट जाने पर हर एक सपना बिखरता है
उर्दू में लिखी हुई ग़ज़ल
डॉ हमीद कारशेरी
വിശ്വസ്തതതതൻ പരീക്ഷകളിൽ ഓരോ മുഖവും മാറുന്നു
വിശ്വാസം തകരുന്ന നേരത്തോരോ സ്വപ്നവും ചിതറുന്നു
സ്‌നേഹത്തിൻ വീഥിയിലായ് ഞങ്ങൾ ഒരുപാട് ഇടർച്ചകൾ കണ്ടു
സ്വാർത്ഥതതൻ ഈ ലോകത്തിൽ ഓരോ ബന്ധവും അറ്റുപോകുന്നു
കാലത്തിൻ സങ്കടങ്ങൾ ഒടുവിലായ് എല്ലാ സന്തോഷവും കവർന്നു
ഈ ലോകത്തിൻ കാറ്റിലായ് ഓരോ വികാരവും നീറുന്നു
വിശ്വസ്തതതതൻ പരീക്ഷകളിൽ ഓരോ മുഖവും മാറുന്നു
വിശ്വാസം തകരുന്ന നേരത്തോരോ സ്വപ്നവും ചിതറുന്നു
പ്രണയത്തിൻ ദ്വീപിലായ് ഞാനിന്ന് അസ്വസ്ഥനായിടുന്നു
വേർപാടിൻ വേദനയിൽ ഓരോ നിമിഷവും പിടയുന്നു
അശാന്തമായ ഹൃദയത്തിൻ കൊടുങ്കാറ്റിൽ പ്രത്യാശകൾ മറയുന്നു
എൻ നിശ്വാസത്തിൻ തീവ്രതയാൽ ഓരോ ജ്വാലയും കത്തുന്നു
വിശ്വസ്തതതതൻ പരീക്ഷകളിൽ ഓരോ മുഖവും മാറുന്നു
വിശ്വാസം തകരുന്ന നേരത്തോരോ സ്വപ്നവും ചിതറുന്നു
മൂല്യ രചന:
ഡോ. ഹമീദ് കാരശ്ശേരി
പരിഭാഷാ ശ്രമം:
ജീ ആർ കവിയൂർ
Comments
Post a Comment