ദൈവകൃപയിൽ ലയിച്ച ഞാൻ( സൂഫി ഗസൽ)

ദൈവകൃപയിൽ ലയിച്ച ഞാൻ( സൂഫി ഗസൽ)

ഹൃദയം നമസ്കരിച്ചു, നിൻ കൃപയിൽ ലയിച്ച ഞാൻ,
ഞാനല്ല ഞാൻ ഇനി, നിൻ പ്രണയത്തിൽ ലയിച്ച ഞാൻ.(2)

സുഖം എല്ലാം നിൻ നാമം, ദുഃഖവും നിൻ ദാനമത്രേ,
വേദനയും ഗാനം ആയി, നിൻ കൃപയിൽ ലയിച്ച ഞാൻ.(2)

രാത്രിയിലൊരാൾ പോലെ, നിൻ ഓർമ്മ വിളങ്ങി മനിൽ,
ചന്ദ്രനുമൊത്തു നടന്നു, ആ ആരാധനയിൽ ലയിച്ച ഞാൻ.(2)

ശ്വാസമൊരൊരുതരംഗം, നിൻ നാമം മുഴങ്ങുന്നുവേ,
മനമൊരുവീണയായി, നിൻ സാന്നിധ്യത്തിൽ ലയിച്ച ഞാൻ.(2)

മാർഗങ്ങൾ മായിപ്പോയി, പ്രകാശം പടർന്നതല്ലോ,
എന്തായിതെന്നറിയില്ല, നിൻ മമതയിൽ ലയിച്ച ഞാൻ.(2)

‘ജി ആർ’ തല കുനിഞ്ഞപ്പോൾ, ദീപ്തി മുഴുവൻ നിറഞ്ഞു,
താനുമല്ലാതെയായി, നിൻ രൂപത്തിൽ ലയിച്ച ഞാൻ.(2)


ജീ ആർ കവിയൂർ
30 10 2025
(കാനഡ, ടൊറൻ്റോ)

Comments