വസന്തത്തിന്റെ കാത്തിരിപ്പ് ( ഗസൽ )

വസന്തത്തിന്റെ കാത്തിരിപ്പ് (ഗസൽ)

ഇനി ഒരു വസന്തം കണ്ടുപോകുന്നു ഞാനിതാ
നിൻ സുഗന്ധ സമീരമറിഞ്ഞുപോകുന്നു ഞാനിതാ

മലർ പൂക്കളീ പാതയിലോരോ
നിനക്കായ് പുഞ്ചിരിച്ചിടുന്നു ഞാനിതാ

മഴത്തുള്ളികളായ് നിൻ സ്മൃതികൾ
ഹൃദയത്തിൽ തട്ടി മാഞ്ഞുപോകുന്നു ഞാനിതാ

ചന്ദ്രികയിൽ നിന്നെയൊളിച്ച കാറ്റ്
നീയെൻ സ്വപ്നമായ് മാറിപോകുന്നു ഞാനിതാ

വസന്തം വന്നു പോയിതൊടുകിലും
എന്നും കണ്ണും നട്ട് കാത്തിടുന്നു ഞാനിതാ

ജീ ആറിന് നോവിൻ ഓർമ്മകളുമായി
നീ വരുവോളം കാത്തിരിക്കുന്നു ഞാനിതാ

ജീ ആർ കവിയൂർ
26  01 2025

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)